ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; പൊലീസ് ചോദ്യം ചെയ്‌തെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നെല്‍സണ്‍ ദിലീപ്കുമാര്‍

തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് ചലച്ചിത്ര സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍. അടയാറിലെ വീട്ടില്‍ വച്ച് കൊലപാതക കേസുമായി ബന്ധപ്പെട്ട് നെല്‍സണ്‍ ദിലീപ്കുമാറിനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് പുറത്തുവന്ന വാര്‍ത്ത.

അതേസമയം കേസുമായി ബന്ധപ്പെട്ട് നെല്‍സന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജൂലൈ 5ന് ആയിരുന്നു തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടത്. വീടിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ 11 പേര്‍ കേസില്‍ അറസ്റ്റിലായിരുന്നു. കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി സെമ്പോ സെന്തിലുമായി അടുത്ത ബന്ധമുള്ള അഭിഭാഷകന്‍ മൊട്ടൈ കൃഷ്ണന് നെല്‍സന്റെ ഭാര്യ മോനിഷ പണം കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു ചോദ്യം ചെയ്യല്‍. ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി.

അതേസമയം മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം