ആശുപത്രി അധികൃതരുടെ അനാസ്ഥ; പ്രസവത്തിന് പിന്നാലെ നഷ്ടമായ കുഞ്ഞിനെ മൂന്ന് വര്‍ഷത്തിനു ശേഷം തിരികെ ലഭിച്ചു

മൂന്ന് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കുഞ്ഞിനെ കോടതിയുടെ ഇടപെടല്‍മൂലം അമ്മയ്ക്ക് തിരികെ ലഭിച്ചു. പ്രസവത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കുണ്ടായ ആശയക്കുഴപ്പത്തിലാണ് അസമിലെ ബർപേട്ട സ്വദേശിനിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഒരേ സമയത്ത് പ്രസവത്തിനെത്തിയ രണ്ടു യുവതികളുടെ പേരിലുണ്ടായ ആശയകുഴപ്പമാണ് കുഞ്ഞ് മാറിപോകാൻ കാരണമെന്നാണ് അധികൃതരുടെ വാദം.

മൂന്ന് കൊല്ലം മുമ്പ് ബർപേട്ടയിലെ സർക്കാർ ആശുപത്രിയിൽ നസ്മ ഖാനം, നസ്മ ഖാതുൻ എന്നീ യുവതികൾ ഒരേ സമയത്താണ് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ നസ്മ ഖാതുന്റെ കുഞ്ഞ്‌ പ്രസവത്തിൽ മരിച്ചു. എന്നാൽ യുവതികളുടെ പേര് മൂലമുണ്ടായ ആശയക്കുഴപ്പത്തിൽ ആശുപത്രി ജീവനക്കാർ നസ്മ ഖാനത്തിന്റെ കുഞ്ഞിനെ നസ്മ ഖാതുന് നൽകുകയായിരുന്നു.

ആരോഗ്യവാനായ കുഞ്ഞിനാണ് ജന്മം നൽകിയതെന്ന വാദത്തിൽ നസ്മ ഖാന്റെ ബന്ധുക്കൾ ഉറച്ചു നിന്നു. തുടർന്ന് ആശുപത്രി രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സമാനനാമമുള്ള യുവതികൾ ഒരേ സമയം ആശുപത്രിയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ബർപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കുഞ്ഞിനെ കടത്തിക്കൊണ്ടുപോയൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസന്വേഷണം ആരംഭിച്ചു.  2020 ഒക്ടോബര്‍ എട്ടിന് ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. തുടർന്ന് ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും കുഞ്ഞിനെ കൈമാറാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ