കൂട്ടിയിടിച്ചത് യു.പി രജിസ്ട്രേഷനിലുള്ള ലോറി, ഡ്രൈവർ ഒളിവിൽ, ലേഡി സിങ്കം കൊല്ലപ്പെടുന്നത് കേസിൽ പെട്ടതിന് പുറകെ; ദൂരൂഹതയെന്ന് കുടുംബം

അസം പോലീസിലെ ലേഡി സിങ്കം എന്നറിയപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോനി രാഭയാണ് നാഗോണ്‍ ജില്ലയില്‍ വെച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. 30 വയസായിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ട് എന്ന് ജുന്‍മോനിയുടെ കുടുംബം ആരോപിച്ചു.

ബോളിവുഡ് പൊലീസ് ചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളെ പോലെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിന്  നിരവധി വിവാദങ്ങളില്‍ ഉൾപ്പെട്ടയാളാണ് ജുൻമോനി. അന്യായമായി പണം കൈവശപ്പെടുത്തിയെന്ന കേസ് ചുമത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ജുന്‍മോനിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇവർ സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിക്കുന്നത്.

അപകട സമയത്ത് ജുന്‍മോനി രാഭ കാറില്‍ തനിച്ചായിരുന്നു, യൂണിഫോമിലും ആയിരുന്നില്ല. പുലര്‍ച്ചെ 2.30ഓടെ അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് ജുന്‍മോനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജുന്‍മോനിയുടെ കുടുംബം ആരോപിക്കുന്നത്.

ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് ജുന്‍മോനിയെ ഇടിച്ച് തെറിപ്പിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഒളിവില്‍ പോയതായാണ് വിവരം. സാരുഭുഗിയ ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ജഖാലബന്ധ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലാണ് ഇവിടം ഉള്‍പ്പെടുന്നത്.

Latest Stories

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍