അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും തിരഞ്ഞെടുപ്പിന് കാഹളം മുഴക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലും അസമിലും തമിഴ്‌നാട്ടിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പമാണ്. കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കും. ഒറ്റഘട്ടമായി കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. അതേ ദിവസങ്ങളില്‍ തന്നെയാണ് അസമിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പും വോട്ടെണ്ണല്‍.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 നും ബംഗാളില്‍ രണ്ടു ഘട്ടങ്ങളായി ഏപ്രില്‍ 23, 29 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും വോട്ടെണ്ണല്‍ മേയ് 4ന് ആണ്.

കേരളം- ഏപ്രില്‍ 9, ഫലപ്രഖ്യാപനം മെയ് 4

അസം- ഏപ്രില്‍ 9, ഫലപ്രഖ്യാപനം മെയ് 4

പുതുച്ചേരി- ഏപ്രില്‍ 9, ഫലപ്രഖ്യാപനം മെയ് 4

തമിഴ്‌നാട്- ഏപ്രില്‍ 23, ഫലപ്രഖ്യാപനം മെയ് 4

ബംഗാള്‍- ഏപ്രില്‍ 23, ഏപ്രില്‍ 29,

കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ളത് എസ്‌ഐആറിന് ശേഷം 2. 70 കോടി വോട്ടര്‍മാരാണ്. ഇതില്‍ 100 വയസിന് മുകളില്‍ 1571 വോട്ടര്‍മാര്‍ ഉണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ 30471 പോളിങ് സ്റ്റേഷനാണ് ഉണ്ടാവുക. 4.24 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

ബംഗാളിൽ സംശയപ്പട്ടികയിൽ ഉൾപ്പെട്ട പേരുകൾ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ്. പൂർത്തിയായാൽ ഇതിൽ നിന്ന് അർഹർ എന്നു കണ്ടെത്തുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തും. അർഹരായ എല്ലാവർക്കും വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാകും. അനർഹരായവർക്ക് വോട്ടു ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ