പൗരത്വ ഭേദഗതി ബില്‍: അസമില്‍ 12 മണിക്കൂര്‍ ബന്ദ്, വ്യാപക അക്രമം

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ദ്ധരാത്രിയോടെ ലോക്സഭ പാസാക്കിയതിന് പിന്നാലെ അസമില്‍ അക്രമങ്ങള്‍ വ്യാപകമായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ പോലുള്ള സംഘടനകളാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രധാനമന്ത്രിയുടെ ഉള്‍പ്പടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അസമിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വലിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റയില്‍ ഗതാഗതവും തടസ്സപ്പെടുത്തി. ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

ഈ ആളുകളുടെ പ്രവേശനം തങ്ങളുടെ സ്വത്വത്തിനും ഉപജീവനത്തിനും അപകടമുണ്ടാക്കുമെന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളുടെ ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

Latest Stories

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്