'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മമതാ ദീദിയ്ക്ക് വ്യക്തിപരമായി താന്‍ നന്ദി പറയുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും തന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായി സഖ്യ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ജാഗ്രതയോടെ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ‘പങ്കാളിത്തത്തിന്’ നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസിന് മേല്‍ കെജ്രിവാളിന്റെ ആക്ഷേപം. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യ സഖ്യത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംയുക്തമായാണ് ഇവരെല്ലാം ബിജെപിയെ നേരിട്ടത്. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പുകളിലേക്ക് വരുമ്പോള്‍ ഈ ഒത്തൊരുമയൊന്നും ഇന്ത്യ സഖ്യത്തിന് ഉണ്ടാവാറില്ല. പാര്‍ട്ടി താല്‍പര്യങ്ങളാണ് ഓരോ കക്ഷിക്കും പ്രധാനം.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ പിന്തുണ നല്‍കിയതോടെ വ്യക്തിപരമായി താന്‍ നന്ദിയുള്ളവനാണെന്ന് കെജ്രിവാള്‍ എക്സില്‍ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. തൃണമൂല്‍ രാജ്യസഭാ എംപി ഡെറെക് ഒബ്രിയാന്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണ ഉണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ സമാജ് വാദി പാര്‍ട്ടിയും പിന്തുണച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവിനോട് കെജ്രിവാള്‍ നന്ദി രേഖപ്പെടുത്തി എസ്പിയുടെ പിന്തുണ ലോകത്തെ അറിയിച്ചു.

‘വളരെ നന്ദി അഖിലേഷ് ജി, നിങ്ങള്‍ എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. ഞാനും ഡല്‍ഹിയിലെ ജനങ്ങളും ഇതിന് നന്ദിയുള്ളവരാണ്,’

ഇക്കാര്യത്തില്‍ ആദ്യം അഖിലേഷ് യാദവില്‍ നിന്നോ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നോ ഒരു പരസ്യ പ്രസ്താവനയോ പ്രഖ്യാപനമോ ഉണ്ടായി ഇല്ലെങ്കിലും പിന്നീട് ആപിനെ പിന്തുണയ്ക്കാനുള്ള തന്റെ നിലപാട് അഖിലേഷ് അറിയിച്ചതായി എസ്പി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂലും സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിക്ക് പിന്നിലാണ് അണിനിരന്നത്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന ആംആദ്മി പാര്‍ട്ടി സീറ്റി വിഭജന കാര്യത്തിലടക്കം കോണ്‍ഗ്രസിനോട് കടുംപിടുത്തം മാത്രമാണ് നടത്തിയത്. കോണ്‍ഗ്രസ് ഹാട്രിക് ഭരണത്തിലിരുന്ന സംസ്ഥാനമാണ് ആംആദ്മി പാര്‍ട്ടി പിടിച്ചടക്കിയതെന്നിരിക്കെ തിരിച്ചുവരാനുള്ള അവസരം കോണ്‍ഗ്രസിന് നല്‍കാത്ത തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഇന്ത്യ മുന്നണിയ്ക്കപ്പുറം ഡല്‍ഹിയില്‍ ആപ്- കോണ്‍ഗ്രസ് അസ്വാരസ്യത്തിന് കാരണമായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം