മുഖ്യമന്ത്രിമാരില്‍ ഹീറോ അരവിന്ദ് കെജ്‌രിവാള്‍; ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 1.46 കോടി ആളുകള്‍

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള മുഖ്യമന്ത്രിമാരില്‍ മുമ്പന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ളത്. 1.46 കോടി ഫോളോവേഴ്‌സാണ് അരവിന്ദ് കെജ്‌രിവാളിനുള്ളത്.

2011 നവംബറിലാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. 27,400 ട്വീറ്റുകളാണ് ഇത്രയും വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് 69 ലക്ഷം ഫോളോവേഴ്‌സുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാമതുള്ളത്. 2010 മെയ് മാസത്തില്‍ അക്കൗണ്ട് തുടങ്ങിയ നിതീഷ് കുമാറിന് 47 ലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് തൊട്ടു പിന്നില്‍. 2009 ഒക്ടോബറില്‍ അക്കൗണ്ട് തുടങ്ങിയ നായിഡുവിന് 40 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇവര്‍ക്കൊക്കെ പിന്നിലാണ്. വെറും 30 ലക്ഷം ഫോളോവേഴ്‌സ് മാത്രമെ യോഗിക്കുള്ളു. 2015 സെപ്റ്റംബറിലാണ് യോഗി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. യോഗിക്ക് തൊട്ടുപിന്നാലെ 30.42 ലക്ഷം ഫോളോവേഴ്‌സുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ്. 30.23ലക്ഷം ആരാധകരുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തൊട്ടു പിന്നില്‍.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ