ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് അരുണ്‍ ജയ്റ്റലി

ഈ വർഷം അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭ തിരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല എന്നാണ് ജയ്റ്റലി വ്യക്തമാക്കിയത്. 2019 മേയിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്

തിരഞ്ഞെടുപ്പുകൾ‌ ഒന്നിച്ചാക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി രവി ശങ്കർ പ്രസാദ് എന്നിവർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു സാധ്യതയേ ഇല്ലെന്ന് അരുൺ ജയ്റ്റ്ലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകൾ നീട്ടിവച്ച് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതയും ജയ്റ്റ്ലി തള്ളിക്കളഞ്ഞു. ഭരണഘടനയിൽ മാറ്റം വരുത്തിയാലെ അങ്ങനെയെന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളു എന്നും ഭരണഘടന വ്യത്യാസം വരുത്താതെ നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താൻ കഴിയില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ചെലവുകൾ കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനുമായി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടക്കമുള്ള തീരുമാനം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ