വ്യാജവാർത്ത നൽകി കോവിഡ്​ മുന്നണി പോരാളികളെ അപമാനിച്ചു; അർണബിന്റെ റിപ്പബ്ലിക്കിന് എതിരെ ​പരാതിയുമായി സി.ഐ.ടി.യു

അർണബ് ഗോസ്വാമി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ റിപ്പബ്ലിക്​ ടി.വിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു. കോവിഡ്​ മുന്നണി പോരാളികളെ അപമാനിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി. തിരുവനന്തപുരം ടി.ബി സെന്ററിൽ കോവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വിയിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്​താവനയിൽ പറഞ്ഞു. ലോഡ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത്​ ലഭിക്കാത്തതിനാൽ ലോഡ്​ ഇറക്കാതെ തൊഴിലാളികൾ അനിശ്ചിതത്വം സൃഷ്​ടിച്ചെന്നുമായിരുന്നു​ റിപ്പബ്ലിക്​ ടി.വി വാർത്ത നൽകിയത്​.

എന്നാൽ, വാർത്തയിൽ പറയുന്നത് പോലെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ ഇപ്പോൾ തൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നതെന്നും സി.ഐ.ടി.യു പ്രസ്താവനയിൽ വ്യക്​തമാക്കി. കൂലിക്കായി തൊഴിലാളികൾ ആരോടും തർക്കിച്ചിട്ടില്ല. റിപ്പബ്ലിക്​ ടി.വിയുടെ റിപ്പോർട്ടർ വസ്തുതകൾ വളച്ചൊടിച്ച് റിപ്പോർട്ട്​ ചെയ്യുകയും അതിലൂടെ കോവിഡ് പ്രതിരോധ സേവനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാളികളുടെ അദ്ധ്വാനത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ള ഇത്തരം വാര്‍ത്തകൾ പടച്ചുവിടുന്നത്​ പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

വേടന്റെ പാട്ട് സിലബസിലുണ്ടാകും, കാലിക്കറ്റ് സർവകലാശാല മുന്നോട്ട് തന്നെ; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയുണ്ടാകില്ല

'പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'; പത്തനംതിട്ട അനാഥാലയത്തിലെ പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്

'ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് വൈദ്യുതി സൗജന്യം, ദരിദ്രരായ കുടുംബങ്ങൾക്ക് സൗജന്യ സോളാർ പ്ലാന്റുകൾ'; ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി നിതീഷ് കുമാർ

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത് പൈലറ്റുമാരുടെ ഇടപെടല്‍ ഇല്ലാതെ?; എയര്‍ ഇന്ത്യ വിമാനത്തിന് അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും സാങ്കേതിക തകരാര്‍; ഡല്‍ഹി- അഹമ്മദാബാദ് യാത്രയില്‍ പൈലറ്റ് പരാതിപ്പെട്ടിരുന്നു

വസ്തുതകൾ വളച്ചൊടിച്ചുളള പുതിയ കേസാണിത്, നിയമനടപടി സ്വീകരിക്കും, വഞ്ചനാക്കേസിൽ പ്രതികരണവുമായി നിവിൻ പോളി

IND vs ENG: “അവൻ ടീമിലുള്ളപ്പോൾ ഇന്ത്യ കൂടുതൽ മത്സരങ്ങൾ തോൽക്കുന്നു”; നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരത്തെ പരിഹസിച്ച് ഡേവിഡ് ലോയ്ഡ്

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ