പാകിസ്ഥാനി ജനതയ്ക്ക് എതിരെ വിദ്വേഷ പരാമര്‍ശം: അര്‍ണബിന്റെ റിപ്പബ്ലിക്ക് ഭാരതിന് ലണ്ടനില്‍ 19 ലക്ഷം പിഴ; സംപ്രേഷണത്തിന് വിലക്ക്

റിപ്പബ്ലിക്ക് ടി.വിയുടെ ഹിന്ദി ചാനല്‍ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം(20000 പൗണ്ട്) പിഴ വിധിച്ച് യു.കെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ്. പാകിസ്ഥാനി ജനതയ്ക്ക് നേരെ വിദ്വേഷ പരാമര്‍ശം, മര്യാദയല്ലാത്ത ഭാഷ, അധിക്ഷേപകരവും അവഹേളനപരവുമായ ഉള്ളടക്കം എന്നിവ സംപ്രേഷണം ചെയ്തതിനാണ് നടപടി. ചാനലിന്‍റെ വിദ്വേഷ ഉള്ളടക്കത്തിന് ചാനലിലൂടെ മാപ്പ് പറയണമെന്നും റിപ്പോര്‍ട്ട് ഉത്തരവിലുണ്ട്.

ഒരു വര്‍ഷം മുമ്പ് റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച “പൂച്ഛാ ഹേ ഭാരത്” എന്ന പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. പരിപാടിയില്‍ അവതാരകനും പങ്കെടുത്ത അതിഥികളും സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം(Office of Communications) പറഞ്ഞു. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.

2019 സെപ്റ്റംബര്‍ ആറിനാണ് വിവാദ പരിപാടി സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ പാകിസ്ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകസ്ഥാ നി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്ഥാന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും, നേതാക്കളും, രാഷ്ട്രീയക്കാരും മാത്രമല്ല അവിടുത്തെ കായികതാരങ്ങള്‍ വരെ തീവ്രവാദികളാണെന്നും അവിടുത്തെ ഓരോ കൊച്ചുകുട്ടിയും തീവ്രവാദിയാണെന്നും ഈ തീവ്രവാദി വിഭാഗത്തോടാണ് നമ്മള്‍ ഇടപെടുന്നതെന്നുമാണ് അര്‍ണബ് പരിപാടിയില്‍ പറയുന്നത്. പരിപാടിയില്‍ അര്‍ണബ് ഉപയോഗിച്ച “പാകി” എന്ന വാക്ക് വംശീയമാണെന്നും ബ്രിട്ടനിലെ കാഴ്ച്ചക്കാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.കെയിലെ റിപ്പബ്ലിക്ക് ഭാരത് ലൈസന്‍സ് കൈവശമുള്ള വേള്‍ഡ് വ്യൂ മീഡിയ നെറ്റ്‍വര്‍ക്ക് ലിമിറ്റഡിനാണ് പിഴ ചുമത്തുക.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്