'ബ്രേക്കിങ് ന്യൂസ്...അര്‍ണബ് ഗോസ്വാമി ഭ്രാന്തനാണ്, മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടച്ചതായി ഭാര്യ സ്ഥിരീകരിച്ചു'; അര്‍ണബിനെ ട്രോളി പാക് ടിവി അവതാരകന്‍

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയെ അനുകരിക്കുന്ന പാക് അവതാരകന്റെ വീഡിയോ വൈറലാകുന്നു. പാകിസ്ഥാനിലെ പബ്ലിക് ടിവി ചാനലിന്റെ അവതാരകനായ ഫൈസല്‍ ഖുറേഷിയാണ് അര്‍ണബിന്റെ ചര്‍ച്ച അവതരണത്തെ ട്രോളുന്നത്.

അര്‍ണബ് ടൈംസ് നൗ ചാനലില്‍ ഉണ്ടായിരുന്നപ്പോഴുള്ള ഒരു പഴയ വീഡിയോ ഇട്ടാണ് ഫൈസല്‍ പരിഹസിക്കുന്നത്. ടൈംസ് നൗവില്‍ ജോലിചെയ്ത സമയത്ത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വീഡിയോ അര്‍ണബ് ചെയ്തിരുന്നു.
ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് ഏറ്റവുമൊടുവിലത്തെ തെളിവ് എന്ന അവകാശവാദവുമായി അദ്ദേഹം ദാവൂദിന്റെ ഭാര്യ മഹ്ജബീന്‍ ഷെയ്‌ക്കെന്ന് അവകാശപ്പെട്ട് ഒരു യുവതിയുമായി സംസാരിക്കുന്നുണ്ട്.

യുവതിയോട് ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണോ നിങ്ങള്‍ എന്ന് ചോദിക്കുമ്പോള്‍ ” അതെ, എന്നും അദ്ദേഹം ഉറങ്ങുകയാണ്” എന്നുമുള്ള മറുപടി അവര്‍ നല്‍കുന്നുണ്ട്. ടൈംസ് നൗവിന്റെ ബ്രേക്കിങ് ന്യൂസ് എന്ന് അവകാശപ്പെട്ടാണ് ഓഡിയോ പുറത്ത് വിട്ടത്. ഇതിനെയാണ് ഫൈസല്‍ ഖുറേഷി പരിഹസിക്കുന്നത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലൈവ് ബ്രോഡ് കാസ്റ്റിനിടെ ഫൈസല്‍ അര്‍ണബിനെ പോലെ മൊബൈല്‍ ഫോണ്‍ എടുത്ത് ഒരു യുവതിയോട് സംസാരിക്കുന്നുണ്ട്. അര്‍ണബിന്റെ ഭാര്യയാണിതെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം വ്യക്തമായി കേള്‍ക്കാം. ഗോസ്വാമിയുടെ ബീഗം എന്നാണ് ഖുറേഷി അവരെ അഭിസംബോധന ചെയ്യുന്നത്.

സംഭാഷണത്തിന് ശേഷം “ഇത് ബ്രേക്കിങ് ന്യൂസാണ്. അര്‍ണബ് ഗോസ്വാമിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടച്ചതായി അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരീകരിച്ചുവെന്ന് അവകാരകന്‍ പറയുന്നു. അര്‍ണബ് ഗോസ്വാമി ഭ്രാന്തനാണെന്നതിന് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത തെളിവുണ്ട്.”- എന്ന് പറഞ്ഞാണ് അര്‍ണബിനെ പരിഹസിക്കുന്നത്.

https://twitter.com/imMAK02/status/1103715993421983744

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്