രാജ്യദ്രോഹ നിയമത്തിന് കരുത്ത് പോര, അധികാരത്തില്‍ എത്തിയാല്‍ ഇനിയും കര്‍ശനമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

അധികാരത്തിലേറിയാല്‍ നിലവിലെ രാജ്യദ്രോഹ നിയമം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഒന്നുകൂടി കര്‍ശനമാക്കുമെന്നും കേന്ദ്ര ആഭ്യന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യദ്രോഹ നിയമം ഇല്ലാതാക്കുമെന്നും എടുത്തു കളയുമെന്നുമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത്. ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങിനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം.
കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും കഠിന ഭാഷയില്‍ വിമര്‍ശിച്ച് ദേശീയത ഒന്നുകൂടി ഉറപ്പിക്കാനും രാജ്‌നാഥ് സിംഗ് മറന്നില്ല.

ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒരു പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും. ഞാന്‍ ഈ നേതാക്കളോട് പറയുകയാണ്, നിങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്തു മാറ്റുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുണ്ടാകില്ല.

കശ്മീരിലെ പ്രശ്നപരിഹാരത്തിന് പണ്ഡിറ്റ് നെഹ്റു സര്‍ദാര്‍ വല്ലാഭായ് പട്ടേലിന് അധികാരം നല്‍കിയിരുന്നെങ്കില്‍ അന്ന് തന്നെ അതിനൊരു പരിഹാരമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്