തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് നീക്കം. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ്.

ഇക്കഴിഞ്ഞ ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളിൽ 13,85,763 (ഏകദേശം 14 ലക്ഷം) ആളുകളാണ് സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തത്. 2020ൽ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്.

പാർട്ടിയിൽ ചേർന്ന ഉടൻ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായും, തൊട്ടടുത്ത വർഷം 37-ാം വയസ്സിൽ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം ഉയർന്നു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു. ‘വി ദ ലീഡേഴ്സ്’എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് വോളന്റിയർമാരെ ചേർക്കുന്നത്.

Latest Stories

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി