പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. യുപി സ്വദേശിയായ മുകേഷാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മുകേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേ സമയം ആക്രമണം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റിരുന്നു. കുട്ടികള്‍ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ മസ്‌റൂര്‍ അഹമ്മദ് വാനിക്കാണ് വെടിയേറ്റത്. ഒന്നിലധികം വെടിയേറ്റ ഇന്‍സ്‌പെക്ടര്‍ മസ്‌റൂര്‍ അഹമ്മദ് നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇതിന് പിന്നാലെയാണ് യുപി സ്വദേശിയുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ