ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ ഉള്ള വ്യക്തി നടത്തുന്ന കടയിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് തീവ്രവാദികളുടെ വെടിവെയ്പ്പിലുള്ള മരണം.  ഞായറാഴ്ച്ച ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരനാണ് കൊല്ലപ്പെട്ടത്.

വെടിയേറ്റയുടന്‍ മുഹമ്മദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ദിപ്പോര സ്വദേശിയാണ് ഇബ്രാഹിം.

ശ്രീനഗറിനെ കേന്ദ്രീകരിച്ച് ഭീകരർ നടത്തുന്ന കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഇബ്രാഹിം. അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകം അപലപനീയമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

സംഭവം നടന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ഞായറാഴ്ച്ച ബട്മാലു മേഖലയിലാണ് ഒരു പൊലീസുകാരന്‍ വധിക്കപ്പെട്ടത്.

ശ്രീനഗറിലും കശ്മീരിന്റെ മറ്റു ചില ഭാഗങ്ങളിലും കഴിഞ്ഞ മാസം നിരവധി ആക്രമണ പരമ്പരകള്‍ നടന്നിരുന്നു. കുടിയേറ്റ തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിലുള്ളവരും ഉൾപ്പെടെ 11 സാധാരണക്കാർ ഈ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. വിഘടനവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 900 ഓളം പേരെ കാശ്മീരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ പങ്കെടുത്ത ഭൂരിഭാഗം ഭീകരരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 11 ഏറ്റുമുട്ടലുകളിലായി 17 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുന്നതിനായി 5000 സൈനികരെക്കൂടി കാശ്മീരില്‍ നിയോഗിച്ചിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്