ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡി.എം.കെ; ഒ. പനീര്‍ സെല്‍വത്തെ പുറത്താക്കി, പളനിസ്വാമി അദ്ധ്യക്ഷന്‍

ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ. ഇന്ന് ചേര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി. എടപ്പാടി കെ പളനിസാമിയെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു.

പനീര്‍ശെല്‍വത്തോട് ഒപ്പമുള്ളവരെയും പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അനുയായികളെയും പുറത്താക്കിയത്. ഇരട്ട നേതൃസ്ഥാനം മൂലം തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഒറ്റ അധ്യക്ഷന്‍ എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

എന്നാല്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് പനീര്‍ സെല്‍വം അറിയിച്ചു. നേരത്തെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ എടപ്പാടി കെ.പളനിസ്വാമി നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിനെതിരെ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി യോഗത്തിന് അനുമതി നല്‍കി. തുടര്‍ന്നാണ് ഇന്ന യോഗം ചേര്‍ന്നത്.

യോഗം ആരംഭിക്കുന്നതിന് മുമ്പ്് ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. നൂറ് കണക്കിനാളുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികളും തകര്‍ത്തു. സംഘര്‍ഷം ശക്തമായപ്പോള്‍ പൊലീസ് ലാത്തി വീശി.

Latest Stories

ഉണ്ണിത്താന്റെ മുന്നില്‍ ഞാന്‍ അല്‍പ്പന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍; മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി പ്രതികരണത്തിനില്ല

പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ല; പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, വിജയ് തന്നെ മുഖ്യമന്ത്രിയാകും

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു