അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

അനില്‍ അംബാനി ചെയര്‍മാനായുള്ള ആര്‍കോമിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘FRAUD ACCOUNT’ ആയി മുദ്ര കുത്തിയിരിക്കുന്നു. ഇതിലൂടെ 49,000 കോടി രൂപയുടെ പൊതുപണമാണ് ഇതിലൂടെ കുടുങ്ങിക്കിടക്കാന്‍ പോകുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നോ, സിബിഐയില്‍ നിന്നോ ഒരുദ്യോഗസ്ഥന്‍ പോലും അംബാനിയുടെ ഓഫീസുകളിലേക്ക് ചെല്ലില്ല.

ഇത്രയും വിപുലമായ വഞ്ചനാ ഇടപാടുകള്‍ നടത്തിവരുന്ന അനില്‍ അംബാനിക്ക് കഴിഞ്ഞ 2 മാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നല്‍കിയ സമ്മാനം കൂടി അറിയേണ്ടതുണ്ട്.

മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഡിഫന്‍സ് നിര്‍മ്മിച്ച 20000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അംബാനിക്ക് ലഭിച്ചത്.

ബാങ്കുകളിലെ നിഷ്‌ക്രിയാസ്തി വര്‍ധിപ്പിച്ചും, ബാങ്കുകളെ കബളിപ്പിച്ചും, പൊതു കരാറുകള്‍ തട്ടിയെടുത്തും അദാനി അംബാനി കുടുംബങ്ങള്‍ മോദി ഭരണത്തിന് കീഴില്‍ നടത്തി വരുന്ന അഴിമതി സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ അഴിമതികള്‍ ബിജെപി പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി