'ഗുജറാത്ത് കലാപകാരികളെ 2002ല്‍ നരേന്ദ്ര മോദി ഒരു പാഠം പഠിപ്പിച്ചു, അതിന് ശേഷം ഗുജറാത്തില്‍ കലാപമുണ്ടാക്കാന്‍ ഒരുത്തനും ധൈര്യപ്പെട്ടില്ല'; മോദി സ്തുതിയില്‍ അമിത് ഷാ

2002ലെ ഗുജറാത്ത് കലാപ കാലത്തെ കലാപക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാഠം പഠിപ്പിച്ചെന്നും അതിനാല്‍ തന്നെ ഗുജറാത്തില്‍ പിന്നീടൊരു കലാപത്തിന് ആരും ധൈര്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദിനടത്തുള്ള സാനന്ദില്‍ നടന്ന വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത്.
2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ കലാപകാരികളെ പഠിപ്പിച്ചത് അത്തരമൊരു പാഠമാണെന്നും അതിന് ശേഷം ഇന്നുവരെ ആരും കലാപത്തിന് ഗുജറാത്തില്‍ ധൈര്യപ്പെട്ടിട്ടില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.

2002ല്‍ ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായി, ആ പ്രവൃത്തി ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠം മോദി സാഹിബ് കലാപകാരികളെ പഠിപ്പിച്ചു. അതിനുശേഷം കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 2002-ല്‍ കലാപകാരികളെ പഠിപ്പിച്ചത് ഗുജറാത്തില്‍ കലാപം ഉണ്ടാക്കാന്‍ ആരും ഇനി ധൈര്യപ്പെടാത്ത തരത്തിലുള്ള ഒരു പാഠമാണ്.

സാനന്ദ് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയിലാണ് അമിത് ഷായുടെ പരാമര്‍ശം. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും അടിമത്ത മനോഭാവം അതിന്റെ വേരില്‍ നിന്ന് തന്നെ നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും അയോധ്യയില്‍ ക്ഷേത്രം പണിതതിനും നരേന്ദ്ര മോദിയെ അമിത് ഷാ പ്രശംസിച്ചു. ‘കൂടാരത്തില്‍’ പാര്‍പ്പിച്ച ശ്രീരാമന് ക്ഷേത്രം പണിത് നല്‍കിയെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോദിയെ അമിത് ഷാ പ്രകീര്‍ത്തിച്ചത്. പാകിസ്താനെ പാഠം പഠിപ്പിച്ചതിനും ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങിനുമെല്ലാം മോദിയെ അമിത് ഷാ പ്രശംസിച്ചു. നരേന്ദ്ര മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവകാശവാദം. സര്‍ദാര്‍ പട്ടേലും ജനസംഘ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയും ആഗ്രഹിച്ചതു പോലെ കാശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 എടുത്തുമാറ്റാനും മോദി സാഹബിന് കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!