ഷെയ്ഖ് ഹസീനയെ കൈവിട്ട് അമേരിക്കയും; യുഎസിലേക്ക് പറക്കാന്‍ തുടങ്ങും മുന്‍പ് വിസ റദ്ദാക്കി

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച ശേഷം രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി യുഎസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് യുഎസ് വിസ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാജിവെച്ച ശേഷം സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീന ലണ്ടനിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ സാധിക്കില്ലെന്ന് യുകെ അറിയിച്ചതോടെ ഹസീനയുടെ യാത്ര അനശ്ചിതത്വലായി. ഗാസിയാബാദ് ഹിന്റണ്‍ വ്യോമതാവളത്തിലായിരുന്നു ഹസീന വിമാനം ഇറങ്ങിയത്.

തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരി രെഹാനയ്‌ക്കൊപ്പമായിരുന്നു ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. രെഹാന ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഹിന്റണ്‍ വ്യോമതാവളത്തിലാണ് ഹസീനയുള്ളത്. രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീന ഗാസിയാബാദ് ഹിന്റണ്‍ വ്യോമതാവളത്തില്‍ തുടരും. അതേസമയം ഹസീനയ്ക്ക് മുന്‍പ് തന്നെ സഹോദരി രെഹാന രാജ്യം വിട്ടേക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ