പുതിയ സംരംഭവുമായി അംബാനിയും അദാനിയും; ശതകോടീശ്വരന്മാരെത്തുന്നത് യുപിഐയില്‍ കളം പിടിക്കാന്‍

പോക്കറ്റില്‍ പണം സൂക്ഷിക്കുന്ന രീതി രാജ്യത്ത് നിന്ന് പതുക്കെ അപ്രത്യക്ഷമാകുകയാണ്. എന്തിനും ഏതിനും യുപിഐ ആപ്പുകളിലൂടെയുള്ള ഇടപാടുകളെയാണ് ഇപ്പോള്‍ ഏവരും ആശ്രയിക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയാണ് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍.

ഇത്തരം ആപ്പുകള്‍ക്ക് ഉടന്‍ ചില എതിരാളികള്‍ കൂടിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും യുപിഐ മേഖലയിലേക്ക് ചുവടുവയ്ക്കാനുള്ള നീക്കത്തിലാണ്. ജിയോ ഫിനാന്‍സ് എന്ന ആപ്പുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുപിഐ മേഖലയിലേക്കെത്തുന്നത്.

ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ പേയ്‌മെന്റ്, ബില്‍ പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ പലവിധ സേവനങ്ങളുമായാണ് ജിയോ ഫിനാന്‍സ് എത്തുന്നത്. നിലവില്‍ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണഘട്ടം പൂര്‍ത്തിയായാല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും. പേടിഎമ്മിന് സമാനമായി ജിയോയും സൗണ്ട് ബോക്‌സുകളുമായാണ് ജിയോ ഫിനാന്‍സും എത്തുന്നതും.

അതേസമയം രാജ്യത്തെ മറ്റൊരു അതിസമ്പന്നനായ ഗൗതം അദാനിയും യുപിഐ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയായ യുപിഐയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സിനായി അപേക്ഷിക്കാനൊരുങ്ങുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ