ബസുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കി കേന്ദ്രം; ഇനി പുറത്തിറങ്ങുന്ന ബസുകള്‍ക്കെല്ലാം ഒരേ രൂപം; നിന്നു കൊണ്ട് സഞ്ചരിക്കാന്‍ 6 പേര്‍ക്ക് മാത്രം അനുമതി

രാജ്യത്തെ ബസുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇനി പുറത്തിറങ്ങുന്ന ബസുകള്‍ക്കെല്ലാം ഒരേ രൂപമായിരിക്കും. പുതിയ രൂപത്തിലുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്തു. പുതിയ നിയമപ്രകാരം 49 പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന ബസില്‍ നിന്നുകൊണ്ട് യാത്രചെയ്യാവുന്നവരുടെ എണ്ണം ആറായി നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ നിര്‍മാതാക്കള്‍ക്ക് ഇനിമുതല്‍ ബസിന്റെ ബോഡി നിര്‍മാണം പാടില്ല.

നിറവ്യത്യാസമുണ്ടെങ്കിലും സ്വകാര്യ ബസുകളുടേയും രൂപവും ഒരു പോലെയായിരിക്കും. പോകുന്ന സ്ഥലം ഏതാണെന്നുള്ളത് എഴുതി വെയ്ക്കുന്നതെല്ലാം പഴയ രീതി. ഇനിമുല്‍ ഇത് പ്രത്യേകം ഈ എല്‍. ഇ.ഡി ഡിസ്‌പ്ലേയില്‍ സെറ്റുചെയ്യണം. 11.98 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും, മാത്രമല്ല അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന അഞ്ചു വാതിലുകള്‍വേണം. അപകടമുണ്ടായാല്‍ പുറത്തുകടക്കാനായി ചില്ല് പൊളിക്കാനുള്ള ഹാമറും ഒപ്പം കരുതിയിട്ടുണ്ട്.

സ്വകാര്യനിര്‍മാതാക്കള്‍ക്ക് ഇനി ബസുകളുടെ ബോഡി നിര്‍മാണം പാടില്ല. സംസ്ഥാനത്ത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്ാന്‍സ്‌പോര്‍ട് അംഗീകരിച്ച ഒറ്റ ബോഡി നിര്‍മാതാക്കളെ ഉള്ളു. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി ട്രാന്‍സ്‌പോര്‍ട് ആണ് കെ.എ്.ആര്‍.ടി.സിയ്ക്കും സ്വകാര്യ ബസിന്റേയും ബോഡി നിര്‍മിക്കുക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍