കോവിഡ് പ്രതിരോധം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്, സംസാരിക്കാൻ അവസരം പത്ത് എം.പിമാരുള്ള പാർട്ടികൾക്ക് മാത്രം

രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രോഗവ്യാപനം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നത്.

പത്ത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉള്ള പാര്‍ട്ടിയുടെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മറ്റുള്ള പാര്‍ട്ടി അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാകില്ല. രാവിലെ 10.30 ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യസഭയിലും ലോക്സഭയിലും ഉള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവര്‍ പങ്കെടുക്കും.

യോഗത്തില്‍ കോവിഡ് സാഹചര്യം, വാക്സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ആകും ചര്‍ച്ചചെയ്യുക. രാജ്യത്തെ വാക്സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ