എല്ലാ മന്ത്രിമാരോടും രാജിവെയ്ക്കാന്‍ ആവശ്യപ്പെടും; മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങി മമത ബാനര്‍ജി

അധ്യാപക അഴിമതിയെ തുടര്‍ന്ന് കളങ്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ അടിയന്തര നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം.

മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനഃസംഘടന ഉണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അഴിമതി കേസിനെ തുടര്‍ന്ന് മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നീക്കം.

അറസ്റ്റിലായതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല താത്ക്കാലികമായി ഏറ്റെടുക്കുകയും ചെയ്തു. അഴിമതിക്കാരെ പിന്തുണയ്ക്കില്ല. കുറ്റക്കാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണം. മുഖംനോക്കാതെ നടപടി എടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി