'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍'; ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് ആവര്‍ത്തിച്ച് മോഹന്‍ ഭാഗവത്; അപകടകരമായ പ്രചരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ആര്‍എസ്എസ്

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമാന പ്രസ്താവന ഇറക്കിയിരുന്ന മോഹന്‍ ഭാഗവത് രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കവെയാണ് വീണ്ടും ഹിന്ദു രാഷ്ട്ര പരാമര്‍ശവുമായി രംഗത്തെത്തുന്നത്. അപകടകരമായ തരത്തിലുള്ള പരാമര്‍ശങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിന് നേര്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്ന പ്രസ്താവനകളുമാണ് ആര്‍എസ്എസ് തലവന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നത്.

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുവാണ് എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നത. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. അതൊരു സത്യമാണ്. ഭാരതീയരെല്ലാം ഹിന്ദുക്കളാണ്, അതുപോലെ ഹിന്ദുവെന്നാല്‍ ഭാരതീയരാണ്. ഇന്ത്യയില്‍ ഇന്നുള്ള എല്ലാവര്‍ക്കും ഹിന്ദു സംസ്‌കാരവുമായി ബന്ധമുണ്ട്, ഹിന്ദു പൂര്‍വ്വികരുമായി ബന്ധമുണ്ട്, ഹിന്ദു ഭൂമിയുമായി ബന്ധമുണ്ട്. ഇതല്ലാതെ മറ്റൊന്നുമല്ല.

ഇത് ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട്. ചിലര്‍ക്ക് ഇത് മനസ്സിലാക്കിയിട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല. അത് അവരുടെ രീതിയും സ്വാര്‍ത്ഥതതയും മൂലമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ദൈനിക് തരുണ്‍ ഭാരത് എന്ന ആര്‍എസ്എസ് മുഖപത്രത്തിന്റെ നടത്തിപ്പുകാരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയകെട്ടിടമായ മധുകര്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് വീണ്ടും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ചത്.

എല്ലാവരേയും ഉള്‍ക്കൊള്ളുകയും ന്യായമായും വസ്തുതകളെ അടിസ്ഥാനമാക്കിയും വേണം റിപ്പോര്‍ട്ടിംഗ് എന്ന് പറഞ്ഞ മോഹന്‍ ഭാഗവത്, ഇതെല്ലാം ചെയ്യുമ്പോള്‍ നമ്മുടെ സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിര്‍ത്തിക്കൊണ്ട് വേണമെന്ന് കൂടി പറഞ്ഞു. ‘നമ്മുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും വളരെയധികം തേടപ്പെടുന്ന ഒന്നാണ്. വാസ്തവത്തില്‍, ഈ പ്രത്യയശാസ്ത്രത്തിന് ബദലില്ലെന്നും മോഹന്‍ ഭാഗവത് പറയുന്നുണ്ട്.

എല്ലാവര്‍ക്കും ഇത് അറിയാമെന്നും എന്നാല്‍ ചിലര്‍ മാത്രമാണ് ഇക്കാര്യം അംഗീകരിക്കുന്നതെന്നും ചിലര്‍ക്ക് ഇത് അംഗീകരിക്കാന്‍ മടിയാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ‘സ്വദേശി’ കുടുംബ രീതികളിലേക്കും മൂല്യങ്ങളിലേക്കും അച്ചടക്കങ്ങളിലേക്കും മാറാനും ആര്‍എസ്എസ് തലവന്‍ ഉപദേശിക്കുന്നുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ