യുപിയെ ആരുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് പോലും യോഗിക്ക് അറിയില്ല: അഖിലേഷ് യാദവ്

കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദപ്രസ്താവനയില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്. എല്ലാ മേഖലകളിലും ഉത്തര്‍പ്രദേശിനേക്കാള്‍ മുന്നിലാണ് കേരളമെന്ന് അഖിലേഷ് യാദവ്. ആരുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് പോലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയില്ല. ഹിന്ദു മുസ്ലിം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലുമാണ് യോഗി ആദിത്യനാഥിന് താല്‍പര്യമെന്നും അഖിലേഷ് യാദവ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പ്രതികരിച്ചു.

നീതി ആയോഗ് പട്ടികയില്‍ കേരളം മുന്നിലാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്നിലാണ്. തൊഴില്‍ നല്‍കാനോ ആരോഗ്യരംഗം മെച്ചപ്പെടുത്താനോ യു.പിയില്‍ ആദിത്യനാഥ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

വൈദ്യുതി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് യു.പി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകരെ സഹായിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. യു.പിയിലെ ജനങ്ങള്‍ ഇത്തവണ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്