വിമാനം 35000 അടി ഉയരത്തിൽ, കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ;എയർ ഇന്ത്യയിൽ അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധി, ഹൈജാക്ക് ഭയന്ന് പൈലറ്റ്

യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ. വിമാനം 35000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധി ഉണ്ടായത്. പൈലറ്റിന്റെ സമചിത്തതയിൽ അപകടം ഒഴിവായി. ബെംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം.

കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.

ഐഎക്സ് 1086 എന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ