ഇനി നിങ്ങളുടെ യാത്രകള്‍ക്കും ചിറക് മുളയ്ക്കും; ഒരു ദിവസത്തെ വേതനത്തില്‍ വിമാനയാത്ര; ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഒരു വിമാനയാത്ര നടത്താന്‍ ആഗ്രഹമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ അതിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്ന പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ആഗ്രഹം വേണ്ടെന്ന് വയ്ക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇനി കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും വിമാനയാത്രയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും.

ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് അവതരിപ്പിച്ച് വിമാന യാത്രയെന്ന സ്വപ്‌നത്തിന് ചിറകുനല്‍കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1177രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളുമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടൈം ടു ട്രാവല്‍ സെയില്‍. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ക്യാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവര്‍ക്കും എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതല്‍ ലഭ്യമാകും. 10കിലോ വരെ ഭാരമുള്ള ക്യാബിന്‍ ബാഗേജാണ് എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് കൈയില്‍ കരുതാവുന്നതാണ്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്