അമിത്ഷായുടെ വമ്പന്‍ ഓഫറില്‍ വീണ് എഐഎഡിഎംകെ; തമിഴ്‌നാട്ടില്‍ വീണ്ടും എഐഎഡിഎംകെ-എന്‍ഡിഎ സഖ്യം; പ്രഖ്യാപനം അണ്ണാമലൈ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ

തമിഴ്‌നാട്ടില്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്‍ഡിഎ മുന്നണി വിട്ട എഐഎഡിഎംകെ തിരികെ എത്തി. വീണ്ടും എഐഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.

എഐഎഡിഎംകെ നേതാവ് ഇപിഎസിന്റെ സാന്നിധ്യത്തിലായുരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമിത്ഷാ ഇതുസംബന്ധിച്ച് എഐഎഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്.

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തും. എടപ്പാടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു. ഒപിഎസിനെയും ടിടിവി ദിനകരനെയും ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നും അമിത് ഷാ മറുപടി നല്‍കി.

നൈനാര്‍ നാഗേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നത് എഐഡിഎംകെ ഉള്‍പ്പെടെയുള്ളവരെ കൂടെക്കൂട്ടി മുന്നണി വിപുലൂകരിക്കാനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൈനാര്‍ നാഗേന്ദ്രനെ നാളെ തന്നെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ബിജെപിയുടെ വിജ്ഞാപനം അനുസരിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ 2017 എഐഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന് എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമാണുള്ളത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വം നൈനാര്‍ നാഗേന്ദ്രന് ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 2017ല്‍ ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന്‍നിലവില്‍ തിരുന്നല്‍വേലി എംഎല്‍എയാണ്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും