'അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നു'; എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി; ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ട് 3 മാസത്തിനുള്ളില്‍

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ സ്ഥലത്തുനിന്ന് കണ്ടെടുത്തതായും ഇതിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹന്‍ നായിഡു. ബ്ലാക്് ബോക്‌സ് ഡീകോഡ് ചെയ്യപ്പെടുന്നതിലൂടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു. വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി വ്യോമയാന മന്ത്രാലയം കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വളരെ വിഷമം പിടിച്ച ദിവസങ്ങളായിരുന്നു, പ്രത്യേകിച്ച് വ്യോമയാന മന്ത്രാലയത്തിനും മറ്റെല്ലാവര്‍ക്കും. അഹമ്മദാബാദില്‍ നടന്ന സംഭവം മുഴുവന്‍ രാജ്യത്തെയും നടുക്കി. സംഭവത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. എന്റെ പിതാവിനെയും ഒരു റോഡപകടത്തിലാണ് എനിക്ക് വ്യക്തിപരമായി നഷ്ടപ്പെട്ടത്, അതിനാല്‍ ഒരു പരിധിവരെ ആ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന വേദനയും മനപീഡയും എനിക്ക് മനസ്സിലാക്കാന്‍ കഴിയും.’

ജൂണ്‍ 12 ന് ഗുജറാത്തില്‍ 241 യാത്രക്കാര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 ന്റെ ദാരുണമായ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതായും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ശനിയാഴ്ച വ്യക്തമാക്കി. ഉന്നതതല സമിതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളുമായി സംസാരിക്കണമെന്നും അന്വേഷണത്തിന് ആവശ്യമായ മറ്റ് പ്രധാനപ്പെട്ട വിദഗ്ധരുമായി ചര്‍ച്ച നടത്തണമെന്നും ഉന്നത കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു.

വിമാനങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന സംഭവങ്ങള്‍, അപകടങ്ങള്‍ എന്നിവ അന്വേഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അപകടത്തിന് പിന്നാലെ ഉടനടി പ്രവര്‍ത്തനക്ഷമമായി . എഎഐബി വഴി നടക്കുന്ന സാങ്കേതിക അന്വേഷണത്തില്‍ നിന്നുള്ള ഒരു പ്രധാന അപ്ഡേറ്റ് ഇന്നലെ വൈകുന്നേരം 5 മണിയോടെ സൈറ്റില്‍ നിന്ന് ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു എന്നതാണ്. ബ്ലാക്ക് ബോക്സിന്റെ ഈ ഡീകോഡിംഗ് അപകട പ്രക്രിയയിലോ അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പോ എന്തായിരിക്കും സംഭവിച്ചതെന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുമെന്ന് അന്വേഷണ ടീം വിശ്വസിക്കുന്നു. ്‌ന്വേഷണം അതിന്റെ പൂര്‍ണ്ണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ്.

വിവിധ ഏജന്‍സികളും ഉന്നതതലസമിതിയും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യോമയാനമേഖലയില്‍ രാജ്യത്തിന് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിങ് 787 സീരിസിലെ വിമാനങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് തോന്നിയതിനാല്‍ ബോയിങ് 787 വിമാനങ്ങള്‍ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി. എട്ടുവിമാനങ്ങള്‍ ഇതിനകം പരിശോധിച്ചെന്നും ഉടന്‍തന്നെ മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയുംചെയ്തു. അപകടത്തിന് പിന്നാലെ താന്‍ നേരിട്ട് സ്ഥലത്തെത്തിയെന്നും അവിടെ എത്തിയപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാസംവിധാനങ്ങളും സാധ്യമായതെല്ലാം ചെയ്യുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്