അഗ്നിപഥ് പദ്ധതി; രൂക്ഷവിമർശനവുമായി കോൺഗ്രസ്

‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പദ്ധതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്ത് പ്രതിഷേധം അക്രമങ്ങളിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് കോൺഗ്രസ് വിമർശനം കടുപ്പിച്ചത്. പദ്ധതി പിൻവലിക്കണമെന്നു പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധാരണക്കാരുടെ ആവശ്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ആസൂത്രണമില്ലാതെ, ധൃതിയിൽ തീരുമാനമെടുത്തത് യുവാക്കളെ തത്രപ്പാടിലാക്കുകയാണു സർക്കാർ ചെയ്തത്. നരേന്ദ്ര മോദിജീ, എത്രയും വേഗം ഈ പദ്ധതി പിൻവലിക്കണം. വയസ്സ് ഇളവോടെ, മുൻപത്തേതു പോലെ ആർമി റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

അഗ്നിപഥ് പ്രഖ്യാപിച്ചത് യുവാക്കൾ നിരസിച്ചു, കാർഷിക നിയമങ്ങൾ, കർഷകർ നിരസിച്ചു, നോട്ടുനിരോധനം, സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്‌ടി, വ്യാപാരികൾ നിരസിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്തെന്നു മനസ്സിലാക്കാൻ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. തന്റെ സുഹൃത്തുക്കളുടെ ഒഴികെ മറ്റാരുടെയും ശബ്ദങ്ങൾ അദ്ദേഹം കേൾക്കുന്നില്ലെന്നാണ് രാഹുൽ ​ഗാന്ധിയുടെ വിമർശനം.

പ്രതിഷേധത്തിനു പിന്നാലെ അഗ്നിപഥിന്റെ പ്രായപരിധിയിൽ കേന്ദ്ര സർക്കാർ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രായപരിധി 21 വയസ്സിൽ നിന്ന് 23 ആയാണു വർധിപ്പിച്ചത്. അഗ്നിപഥിനെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ തെരുവിലിറങ്ങിയ ഉദ്യോഗാർഥികൾ സംഘർഷാവസ്ഥയാണ് സൃഷ്ടിക്കുന്നത്

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ