തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഊരും പേരുമില്ലാത്ത നമോ ടിവിയും അപ്രത്യക്ഷമായി!!

തിരഞ്ഞെടുപ്പിലെ പ്രചാരണപ്രവര്‍ത്തനങ്ങല്‍ അവസാനിച്ചതോടെ ഊരും പേരുമില്ലാതെ തുടങ്ങി വിവാദത്തിലായ നമോ ടി വി യും അപ്രത്യക്ഷമായി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ച് 30 നാണ് രാജ്യത്താകമാനം പ്രധാന ഡിടിഎച്ച് പ്ലാറ്റ്‌ഫോമിലൂടെ ചാനല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്.

പ്രധാനമായും നരേന്ദ്രമോദിയെ കുറിച്ചുള്ള പരിപാടികളും ഭരണനേട്ടങ്ങളുമായിരുന്നു വിവാദത്തെ തുടര്‍ന്ന് കണ്ടന്റ് ടിവി എന്നും പേരിട്ട ടുവി യുടെ ഉള്ളടക്കം. ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഉടമസ്ഥരാരെന്നറിയാതെ കണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്ന പുതിയ ടിവി വിവാദമായതോടെ ബിജെപി തന്നെ അവരുടെ ഐ ടി സെല്ലാണിതിന്റെ ചുമതലക്കാര്‍ എന്ന് സമ്മതിച്ചിരുന്നു. നമോ ആപ്പും ഇവര്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ഇതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്