ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

തക്കാളി വിളവെടുപ്പിനോട് അനുബന്ധിച്ച് സ്‌പെയിനില്‍ നടത്തുന്ന ലാ ടൊമാറ്റിനോയ്ക്ക് സമാനമായി ഇന്ത്യയിലെ ഒരു ആഘോഷവും സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാകുകയാണ്. തക്കാളി കൂടുതലായി ഉത്പാദിപ്പിക്കുന്ന സ്‌പെയിനില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ലാ ടൊമാറ്റിനോ എന്ന ടൊമാറ്റോ ഫെസ്റ്റ് നടക്കുന്നത്.

തെരുവുകളും നഗരവീഥികളും തക്കാളിയുടെ നിറത്തിലാകുന്ന ലാ ടൊമാറ്റിനോ സിനിമകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. തക്കാളി പരസ്പരം എറിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കുന്ന യുവത സ്‌പെയിനിന്റെ ഐക്യത്തിന്റെയും കാര്‍ഷിക സംസ്‌കാരത്തിന്റെയും അടയാളം കൂടിയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് പുറത്തുവരുന്നതും ഇത്തരത്തില്‍ ഒരു ആഘോഷത്തിന്റെ വാര്‍ത്തകളാണ്. ഏകദേശം 300 വര്‍ഷം പഴക്കമുള്ളതാണ് ആ ആഘോഷമെന്ന് തമിഴ്‌നാട് അവകാശപ്പെടുന്നുണ്ട്. ദീപാവലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ദേഹം മുഴുവന്‍ ചാണകം പുരട്ടിയും ചാണകം പരസ്പരം എറിഞ്ഞും ദേഹത്ത് തേച്ചുമാണ് തമിഴ്‌നാട്ടിലെ ഇറോഡിലെ തലവടിയില്‍ ദീപാവലി ആഘോഷത്തിന്റെ സമാപനം.

ദീപാവലി കഴിഞ്ഞ് നാലാം ദിവസമാണ് സമാപനം. ബിരേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിനായി തലേദിവസം തന്നെ കന്നുകാലികളുടെ ചാണകം ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ കുഴിയില്‍ നിറയ്ക്കും. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂര്‍ത്തിയാകുമ്പോള്‍, ചാണകം ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്യും.

ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ചാണകം കൃഷിക്കായി ഉപയോഗിക്കുന്നതാണ് പതിവ്. ഇതിലൂടെ വിളവ് വര്‍ദ്ധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോള്‍ ബീരേശ്വരര്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.

Latest Stories

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും