മുറിവുകൾ സ്വയം ഉണ്ടാക്കിയതെന്ന് അഭിഭാഷകൻ; പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ, കോടതിയിൽ നാടകീയ രംഗങ്ങൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഉണ്ടായ അതിക്രമത്തിൽ കോടതിയിൽ വാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് രാജ്യസഭ എംപി സ്വാതി മാലിവാൾ. ഡൽഹി തീസ് ഹസാരി കോടതിക്കുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാ​ഗം അഭിഭാഷകന്റെ വാദങ്ങൾ കേട്ടാണ് സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞത്.

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകന്റെ വാദങ്ങൾ. എഎപി എംപി കെജ്‌രിവാളിൻ്റെ വസതിയിൽ അതിക്രമിച്ച് കടക്കുക ആയിരുന്നുവെന്നാണ് ബിഭവ് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ കോടതിയെ അറിയിച്ചത്. ഈ സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വീട്ടിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ സ്വാതിക്ക് അപ്പോയിൻ്റ്മെൻ്റ് ഉണ്ടായിരുന്നില്ല, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു, പക്ഷേ അത് അവഗണിച്ച്അവർ വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ പോയി, സെക്യൂരിറ്റിയോട് ബിഭവ് കുമാറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു’ ബിഭവ് കുമാറിന്റെ അഭിഭാഷകൻ പറഞ്ഞു.

ഗുരുതരമായ പരിക്കുകൾ ഒന്നും സ്വാതിക്ക് സംഭവിച്ചിട്ടില്ലെന്നും അഭിഭാഷകൻ വധിച്ചു. ഇപ്പോഴുള്ള മുറിവുകൾ അവർ സ്വയം ഉണ്ടാക്കിയതാവാമെന്നും അവർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നും അഭിഭാഷകൻ വാദിച്ചു. ഇതിന് പിന്നാലെയാണ് സ്വാതി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞത്.

മെയ് 13 ന് കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ബിഭവ് കുമാർ ഉപദ്രവിച്ചുവെന്നായിരുന്നു സ്വാതിയുടെ പരാതി. ബിഭവ് ആവർത്തിച്ച് തല്ലുകയും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടുകയും ചെയ്തതായി ആയിരുന്നു എഫ്ഐആർ. പരാതിയെത്തുടർന്ന്, കുമാറിനെതിരെ പോലീസ് ഐപിസിയുടെ 354, 506, 509, 323 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ മെയ് 18 ന് ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ