ഉയര്‍ന്ന തുക കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിയാല്‍ 10,000 രൂപ പിഴ

കൂടുതല്‍ തുക കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിയാല്‍ 10,000 പിഴ ഈടാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പറിന് പകരം വേണമെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം ഐടി ആക്ടിലെ 272ബി, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പറുണ്ട്. എന്നാല്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ 41 കോടി മാത്രമാണ്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ