രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് എ.ഡി.ജി.പി, ഗാന്ധി പ്രതിമ തകർന്നത് ഉൾപ്പെടെ അന്വേഷിക്കും

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് എഡിജിപി മനോജ് എബ്രഹാം. മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സമഗ്രയമായ അന്വേഷണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും,റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

അന്വേഷണം തുടങ്ങുന്നതേയുള്ളൂ. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമ തകർന്നതുൾപ്പെടെയുള്ളത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും, എല്ലാ കാര്യങ്ങളും പരിശോധിക്കും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ സംബന്ധമായി രണ്ട് ദിവസം വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിര്‍ച്ചേത്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെത്തി പോലീസ് വിശദമായ മഹസർ തയ്യാറാക്കി.

കമ്പളക്കാട് സി.ഐ. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ഓഫീസ് ജീവനക്കാരിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തുത്തിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി