ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഹൈദരാബാദില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം. ഹൈദരാബാദിലെ സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം നടന്നത്. വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ക്ഷേത്രം ജീവനക്കാരന്‍ നര്‍സിന്‍ റാവുവിന്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ച് കടന്നുകളഞ്ഞത്.

നര്‍സിന്‍ റാവു വഴിപാട് കൗണ്ടറിലെ കസേരയില്‍ ഇരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി തലയില്‍ ആസിഡ് ഒഴിച്ച ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണ സമയം അക്രമി മുഖം മറച്ചിരുന്നു. ഇയാള്‍ ആക്രമണത്തിന് മുന്‍പ് ഹാപ്പി ഹോളി എന്ന് പറഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു.

സമീപത്തുണ്ടായിരുന്നവര്‍ നര്‍സിന്‍ റാവുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം പുറത്തുവന്നിട്ടുണ്ട്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി