"പണവും കയ്യൂക്കും ഉപയോഗിച്ച് എല്ലാം നേടാൻ കഴിയില്ല... അതിജീവിക്കുക ജനങ്ങളുടെ വിവേകം": ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് സച്ചിൻ പൈലറ്റ്

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്നും പണവും കയ്യൂക്കും ഉപയോഗിച്ച് എല്ലാം നേടാൻ കഴിയില്ലെന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രവചിച്ചത്.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) “ജനാധിപത്യ സൂചിക” എന്ന പേരിൽ നടന്ന സെഷനിൽ സംസാരിച്ച പൈലറ്റ്, എല്ലാറ്റിന്റെയും മേൽ അതിജീവിക്കുക ജനങ്ങളുടെ വിവേകമാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പണം, മസിൽ, മാധ്യമ ശക്തി എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പരാമർശിച്ച പൈലറ്റ് മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്  പറഞ്ഞു. “ആത്യന്തികമായി, ബട്ടൺ അമർത്തുന്നത് വ്യക്തിയാണ്. അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്,” പൈലറ്റ് പറഞ്ഞു, വിവരമുള്ള പൗരന്മാർക്ക് സ്വാധീനിക്കുന്നവരുടെ പങ്ക് കുറയ്ക്കാൻ കഴിയും. ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ സംസ്കാരത്തെ കുറിച്ച് സംസാരിച്ച പൈലറ്റ്, രാജ്യത്തിന്റെ പാരമ്പര്യം, സംസ്കാരം, ചരിത്രം, ജനാധിപത്യം എന്നിവ ഏതൊരു നാശത്തെയും നേരിടാൻ പര്യാപ്തമാണെന്നും പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍