ഒരു വാഹനം, ഒരു ഫാസ്ടാഗ്; കെവൈസി പൂര്‍ത്തിയായില്ലെങ്കില്‍ ഫാസ്ടാഗ് ഉപയോഗശൂന്യം; ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രം

ഒരു വാഹനത്തില്‍ ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നിലവില്‍ വന്നതോടെയാണ് ദേശീയപാത അതോറിറ്റി പുതിയ മാനദണ്ഡം വ്യക്തമാക്കിയിരിക്കുന്നത്.

ഇനി മുതല്‍ ഒരു വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ ഫാസ്ടാഗുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഒന്ന് മാത്രം നിലനിറുത്തി ബാക്കിയുള്ളവ റദ്ദാക്കണം. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഫാസടാഗ് ഉപയോക്താക്കളുടെ കെവൈസി പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കും. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ഉപയോഗശൂന്യമാകും.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിടുന്ന വണ്‍ വെഹിക്കിള്‍, വണ്‍ ഫാസ്ടാഗ് പദ്ധതി ജനുവരിയില്‍ നടപ്പാക്കുമെന്ന് നേരത്തെ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. `ഒരു ഫാസ്ടാഗ് ഒന്നില്‍ കൂടുതല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനും തീരുമാനമായിട്ടുണ്ട്.

ആര്‍ബിഐ മാനദണ്ഡങ്ങള്‍ ലംഘിച്ച് കെവൈസി പ്രക്രിയകള്‍ ഇല്ലാതെ ഫാസ്ടാഗുകള്‍ വ്യാപകമായി നല്‍കുന്നതായി കഴിഞ്ഞ കുറച്ച് കാലമായി നിരന്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫാസ്ടാഗുകള്‍ നിരോധിക്കാന്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്