കോണ്‍ഗ്രസിന് തിരിച്ചടി; കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പിയിലേക്ക്

ഹരിയാന കോണ്‍ഗ്രസിന് തിരിച്ചടി. എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക് ചേരുന്നതായാണ് അഭ്യൂഹങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ചും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസുമായി അകലുകയായിരുന്നു. എംഎല്‍എയായ കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു രാജ്യസഭ തിരഞ്ഞെടുപ്പില്‍ അജയ് മാക്കന്‍ പരാജയപ്പെട്ടത്.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കുല്‍ദീപ് ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കുല്‍ദീപിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു കുല്‍ദീപ് ബിഷ്‌ണോയ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്