'സ്വന്തമായി എരുമയെ വാങ്ങാന്‍ രണ്ടാം വിവാഹം, വേദിയിലെത്തിയത് മുന്‍ ബന്ധം വേര്‍പെടുത്താതെ'; വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

ഉത്തർപ്രദേശിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. ഉത്തര്‍പ്രദേശിലെ ഒരു കോളജില്‍ വച്ച് നടന്ന സമൂഹ വിവാഹത്തിനിടയിലാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു. അതേസമയം രണ്ടാം വിവാഹത്തിന്റെ വിവാഹത്തിന്റെ കാരണം അറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്.

മുന്നൂറോളം വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്ന വേദിയില്‍ വച്ചാണ് അസ്മ പിടിക്കപ്പെടുന്നത്. മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്. പിന്നാലെയാണ് പൊലീസ് പിടികൂടുന്നത്. എന്നാല്‍ എന്തിന് രണ്ടാം വിവാഹത്തിനൊരുങ്ങി എന്നതിനുള്ള ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടിയാണ് അസ്മ വീണ്ടും വിവാഹിതയാകാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്. അതേസമയം മൂന്ന് വര്‍ഷം മുന്‍പാണ് അസ്മ വിവാഹിതയായിരുന്നു. നൂര്‍ എന്നയാളാണ് വരന്‍. ഇവര്‍ തമ്മില്‍ പിരിയാന്‍ തീരുമാനിച്ച് വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേസ് നടന്നു വരികയാണ്.

നൂറിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. അതേ സമയം അസ്മ വിവാഹം കഴിക്കാനൊരുങ്ങിയത് ബന്ധുവായ ജബര്‍ മുഹമ്മദ് എന്നയാളെത്തന്നെയായിരുന്നു. വിവാഹത്തിനു ശേഷം കിട്ടുന്ന സൗജന്യങ്ങളും പണവും പങ്കിട്ടെടുക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഒരു ഡിന്നര്‍ സെറ്റ്, 2 ജോഡി ഡ്രസേ, വാള്‍ ക്ലോക്ക്, വാനിറ്റി കിറ്റ്, ദുപ്പട്ട, വെള്ളി ആഭരങ്ങള്‍, ലഞ്ച് ബോക്സ് എന്നിവയാണ് സൗജന്യമായി കിട്ടാനിരുന്നവ. അതേ സമയം വിവാഹ സമ്മാനമായി കിട്ടുന്ന തുക വച്ച് എരുമയെ വാങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി