നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ റീലും ബെംഗളൂരു പൊലീസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്

ഏപ്രിൽ 12-ന് ആയിരുന്നു ഇൻസ്റ്റഗ്രാം വഴി റീൽ പുറത്ത് വരുന്നത്. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായി കാണിക്കുന്ന റീൽ. തുടർന്ന് പൊലീസ് യുവാവിനായുള്ള തിരച്ചിലിൽ തുടങ്ങി. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പൊലീസ് അറിയിച്ചു.

ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സിൽ ബെംഗളൂരു പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ‘ട്രാഫിക് ലൈനിൽ ചായ കുടിച്ചാൽ നിങ്ങൾക്ക് പ്രശസ്തിയല്ല, മറിച്ച് കനത്ത പിഴയായിരിക്കും !!! സൂക്ഷിക്കുക, ബെംഗളൂരു സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്’ എന്നായിരുന്നു പൊലീസ് പങ്കുവച്ച കുറിപ്പ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ