കുംഭമേളയില്‍ നിന്ന് ഒരു കുടുംബം സമ്പാദിച്ചത് 30 കോടി രൂപ; കുംഭമേളയിലെ സാമ്പത്തിക നേട്ടം വിശദീകരിച്ച് യോഗി ആദിത്യനാഥ്

കുംഭമേള ഉത്തര്‍പ്രദേശിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസം നീണ്ടുനിന്ന കുംഭമേളയില്‍ ബോട്ട് സര്‍വീസിലൂടെ മാത്രം ഒരു കുടുംബം 30 കോടി രൂപ സമ്പാദിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് ഇക്കാര്യം യോഗി വ്യക്തമാക്കിയത്.

കുംഭമേള സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക നേട്ടം വിശദീകരിക്കുന്നതിനിടെയാണ് ബോട്ട് സര്‍വീസിലൂടെ മാത്രം ഒരു കുടുംബം 30 കോടി രൂപ സമ്പാദിച്ചെന്നത് യോഗി പറഞ്ഞത്. ഈ കുടുംബത്തിന് സ്വന്തമായി 130 ബോട്ടുകളുണ്ടായിരുന്നു. 45 ദിവസകാലയളവില്‍ ഓരോ ബോട്ടില്‍നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചതെന്നും യോഗി പറഞ്ഞു.

ഇതുകൂടാതെ ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി മേഖല 40,000 കോടി നേട്ടമുണ്ടാക്കി. ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും 33,000 കോടി. ഗതാഗതമേഖല 1.5 ലക്ഷം കോടി, ടോള്‍ ടാക്സ് വരുമാനം 300 കോടി എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നായി കുംഭമേളക്കാലത്ത് 3.5 ലക്ഷം കോടിയുടെ വരുമാനമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ