ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം; മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിൽ

ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്‌നാട്ടിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിലാണ്.

പോസ്‌റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്. തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്കും മുന്നേറ്റം. പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.

ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ഒപ്പം എഐഎഡിഎംകെയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ പശ്ചിമ ബംഗാളും രാജ്യശ്രദ്ധയിലാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്നറിയാം. റീപോളിങ്ങിന് കമ്മിഷൻ ഉത്തരവിട്ട ഫാൽത്ത മണ്ഡലത്തിൽ 21നാണ് തിരഞ്ഞെടുപ്പ്.

35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ അസമിൽ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി