കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമിട്ടപ്പോൾ രാജ്യമെമ്പാടും കർഷക സമരത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ ഇരുസഭകളിലും റെക്കോർഡ് സമയത്തിനുള്ളിൽ പാസാക്കി. ഇന്ന് രാത്രിയോടെ ബില്ലിൽ രാഷ്ട്രപതിയുടെ ഒപ്പ് വാങ്ങിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.

കാർഷിക നിയമങ്ങൾ അസാധുവാക്കൽ ബിൽ നാല് മിനിറ്റിനുള്ളിൽ ലോക്‌സഭയിൽ പാസാക്കി – ബിൽ ഇന്ന് 12:06 ന് അവതരിപ്പിച്ചു, ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾക്കിടയിൽ 12:10 ഓടെ പാസായി.

രാജ്യസഭയിൽ ബിൽ ഹൃസ്വമായ ചർച്ചയ്ക്ക് ശേഷം പാസാക്കി. ബില്ലിൽ എല്ലാ പാർട്ടികൾക്കും യോജിപ്പുണ്ടെന്നും ആരും ഇതിനെ എതിർക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

നേരത്തെ നിയമം റദ്ദാക്കിയ അഞ്ചോ ആറോ സന്ദർഭങ്ങളിൽ ചർച്ച നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ പ്രതിപക്ഷ നേതാക്കൾ ചർച്ച നടക്കാത്തതിനെ എതിർത്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്