കുംഭ മേളയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ കോവിഡ് കേസുകളിൽ 89 മടങ്ങ് വർധന

കുംഭ മേള ആരംഭിച്ച ശേഷം ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത കോവിഡ് കേസുകളിൽ വൻ വർധന. കുംഭ മേള നടക്കുന്ന ഈ മാസത്തെ ആദ്യ രണ്ട് ആഴ്ചകളിൽ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലെ അവസാന രണ്ട് ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തതിലും 89 മടങ്ങ് കോവിഡ് കേസുകൾ.

172 കേസുകളാണ് ഫെബ്രുവരി 14 മുതൽ 28 വരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ച് വരെ 15,333 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12 ,14 തീയതികളിലായി അമ്പത് ലക്ഷത്തിലധികം പേരാണ് കുംഭമേളക്കായി ഹരിദ്വാറിൽ ഒത്തുകൂടിയത്.

ഏപ്രിൽ ഒന്നിന് കുംഭമേള തുടങ്ങിയതിന് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരം മുതൽ രണ്ടായിരത്തി അഞ്ഞൂറ് വരെ ആയിരുന്നു. ഫെബ്രുവരിയിലെ പ്രതിദിന കേസുകളുടെ എണ്ണം മുപ്പത് മുതൽ അറുപത് വരെ മാത്രം ആയിരുന്നിടത്താണ് ഈ വർധന.

അതേസമയം കുംഭമേളയില്‍ പങ്കെടുത്ത 24 സന്യാസിമാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചതായി ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ. ഝാ പറഞ്ഞു. ഇതുവരെ 54 സന്യാസിമാര്‍ക്ക് കോവിഡ് ബാധിച്ചതായും ഝാ വ്യക്തമാക്കി.

കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്നലെ മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കോവിഡിന്റെ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുവാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി. വെള്ളിയാഴ്ച ഉത്തരാഖണ്ഡിൽ 2,402 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ