ബജറ്റ് നടക്കട്ടെ, സാരിപ്രിയം എവിടെ വരെ? നിര്‍മല സീതാരാമന്‍ ധരിച്ച മധുബനി സാരി; പത്മശ്രീ ദുലാരി ദേവിയുടെ സമ്മാനം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി കൂടിയാണ് നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റ് അവതരണ ദിനത്തില്‍ ബജറ്റ് പോലെതന്നെ ധനമന്ത്രി സീതാരാമന്റെ വസ്ത്രധാരണവും വാര്‍ത്തകളിലിടം നേടാറുണ്ട്.

ഇത്തവണ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്. ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണുള്ളത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി.

പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍ നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.

എന്നാല്‍ ബിഹാറിലെ പരമ്പരാഗത കലാരൂപമായ മധുബനി സാരിയില്‍ ഉള്‍പ്പെടുത്തിയത് ഫാഷന്‍ ചോയ്‌സ് മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ ബിഹാറിനോടും നിതീഷ് കുമാറിനോടുള്ള അമിത വിധേയത്തവുമാണെന്നുള്ള ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിക്കാനായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള മജന്ത ബോര്‍ഡറുള്ള ഓഫ് വൈറ്റ് മംഗളഗിരി സാരിയാണ് നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. 2023ല്‍, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിള്‍ ബോര്‍ഡര്‍ സാരിയാണ് ധരിച്ചത്. കര്‍ണാടക ധാര്‍വാഡ് മേഖലയിലെ കസൂട്ടി വര്‍ക്ക് ഉള്ള ഇല്‍ക്കല്‍ സില്‍ക്ക് സാരിയായിരുന്നു അത്.

2022ല്‍, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് ധരിച്ചത്. 2021ല്‍, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജില്‍ നിന്നുള്ള ഒരു ഓഫ് വൈറ്റ് പോച്ചമ്പള്ളി സാരിയാണ് ധരിച്ചിരുന്നത്. 2020ല്‍ മഞ്ഞ സില്‍ക്ക് സാരിയും 2019ല്‍ ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള പിങ്ക് മംഗള്‍ഗിരി സാരിയുമാണ് ധരിച്ചിരുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി