ഒഡീഷയില്‍ ജില്ലാ പഞ്ചായത്തുകളില്‍ 50% അധ്യക്ഷരും വനിതകള്‍; മാസ്റ്റര്‍ സ്‌ട്രോക്കുമായ് നവീന്‍

ഒഡീഷ സര്‍ക്കാര്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. പഞ്ചായത്തീരാജ് വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 30 ല്‍ 15 ജില്ലാ പഞ്ചായത്തിലെയും ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്കാണ്.

പത്തോളം തസ്തികകള്‍ സംവരണമില്ലാതെ തുടരും. രണ്ട് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ എസ്സി വിഭാഗക്കാര്‍ക്കും മൂന്നെണ്ണം എസ്ടി വിഭാഗക്കാര്‍ക്കും സംവരണം ചെയ്യും. 15 സീറ്റുകളില്‍ മൂന്നെണ്ണം എസ്സി വിഭാഗത്തിനും നാലെണ്ണം എസ്.ടി വിഭാഗത്തിനും ആയിരിക്കും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രധാന ചുവടുവെപ്പാണിത്. തീയതികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. പകര്‍ച്ചവ്യാധി സംബന്ധിച്ച നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചര്‍ച്ച ചെയ്യും. ഉദ്യോഗസ്ഥരുടെ അവലോകനം അടിസ്ഥാനമാക്കി തീരുമാനം ഉണ്ടാകും.

ലോകസഭയിലും രാജ്യസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുന്ന ആളാണ് നവീന്‍ പട്നായിക്. പൊതു തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ചെയ്ത ഏക പാര്‍ട്ടി ബിജെഡി ആണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി. നഗര-ഗ്രാമീണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നത് പാര്‍ട്ടി നിലനിര്‍ത്തിയിട്ടുണ്ട്. 147 അംഗ ഒഡീഷ നിയമസഭയില്‍ 15 വനിതകള്‍ ആണുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ