കേരള എക്‌സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാല്‌ തമിഴ്നാട്ടുകാർ കുഴഞ്ഞു വീണു മരിച്ചു

കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് യാത്രക്കാർ മരിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവര്‍ പറയുന്നത്. ആഗ്രയിൽ നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാസംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മൃതദേഹങ്ങൾ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അധികം വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായ മറ്റൊരാൾ ആശുപത്രിയിലെത്തും മുമ്പെ  മരിച്ചു.

മരണകാരണം പോസ്റ്റ്‍മോർട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ പറയാനാകു എന്നാണ് റെയിൽവെ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്നും റെയിൽവെ അറിയിച്ചു. ഉത്തരേന്ത്യയിലാകെ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചുട് 48 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണ് .

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ