'എന്തിനാണീ നാടകം, ഡല്‍ഹിയില്‍ തന്നെയുണ്ട് എവിടെ വരണമെന്ന് പറയൂ'; മോദിയെ പരിഹസിച്ച് മനീഷ് സിസോദിയ

സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താന്‍ ഡല്‍ഹിയില്‍ തന്നെ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും എന്തിനാണീ നാടകമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

റെയ്ഡ് പരാജയപ്പെട്ടു, ഒരപ രൂപയുടെ തിരിമറി പോലും കണ്ടെത്താനായില്ല. ഇപ്പോള്‍ തന്നെ കണ്ടുകിട്ടാനില്ലെന്ന് കാണിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ തന്നെയുണ്ട്. ഇതെന്ത് നാടകമാണ് മോദിജീ എന്നുമാണ് സിസോദിയ ട്വിറ്റില്‍ കുറിച്ചത്. എവിടേക്ക് വരണമെന്ന് പറയാനും അദ്ദേഹം നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

അതേസമയം റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയ ഉള്‍പ്പെടെ 12 പേര്‍ക്ക് എതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മദ്യനയത്തിലെ അഴിമതി കേസിനെ തുടര്‍ന്നാണ് നീക്കം. പ്രതികള്‍ നാടുവിടുന്നത് തടയാനാണ് സിബിഐയുടെ നടപടി. കേസില്‍ സിസോദിയ ഒന്നാം പ്രതിയാണ്. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ