'രാഹുല്‍ തന്നെ അദ്ധ്യക്ഷനാകണം'; സച്ചിന്‍ പൈലറ്റ്

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യമുന്നയിച്ച് സച്ചിന്‍ പൈലറ്റ് . ഇതു സംബന്ധിച്ച് പ്രവര്‍ത്തകരുടെയടക്കം വികാരം എഐസിസിയെ അറിയിച്ചു. രാഹുലുമായി ഇക്കാര്യം സംസാരിച്ചു. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ആര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു .

മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി സി സികള്‍ വഴി എ ഐ സി സിയെ അറിയിച്ചത് . ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക ആരൊക്കെ സമര്‍പ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രം ആണ്.

ബിജെപിയില്‍ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു . രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ സച്ചിന്‍ പൈലറ്റും ചേര്‍ന്നിരുന്നു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍